ഇനി ‘കണ്ണു’കാട്ടി ലോഗിന്‍ ചെയ്യാം

User experienceനൊപ്പം സുരക്ഷക്കും പ്രാധാന്യം നല്‍കുന്നവയാകും വിന്‍ഡോസ് 10

ഒരു പാസ് വേര്‍ഡ് രഹിത ഓപ്പറേറ്റിംഗ് സിസ്റ്റം ആകുവാനുള്ള തയാറെടുപ്പിലാണ് Windows 10. യാതാര്‍ഥ്യമായാല്‍ ‘മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം’ ചരിത്രത്തിലെ തന്നെ ഒരു അധ്യായമായിരിക്കും ഇത്. വിന്‍ഡോസ് ഹെലോ എന്നാണ് ഈ സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര് വിന്‍ഡോസ് 10 ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും അതിന്റെ ഉടമയെ ബയോമെട്രിക് സംവിധാനത്തിലൂടെ കണ്ടെത്താനുള്ള ബില്‍റ്റ് ഇന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തും എന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിന്‍ഡോസ് ഹെലോ(Windows hello) എന്നാണ് ഈ സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്. ഒരു പരിധിവരെ ഇത് യാഥാര്‍ത്യമാക്കിക്കൊണ്ടിരുന്നത് മറ്റുചില സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ആയിരുന്നു. എന്നാല്‍ ഈ ബില്‍റ്റ് ഇന്‍ ഫീച്ചര്‍ വരുന്നതോടുകൂടി ഇതിന്റെ പെര്‍ഫോമെന്‍സിനൊപ്പം വിശ്വാസ്യതയും വര്‍ദ്ധിക്കും. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആയ “ജോ ബെല്ഫിയോര്‍ (Joe Belfiore)” ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചു.  “നിങ്ങളേയും, നിങ്ങള്‍ പറയുന്നതും തിരിച്ചറിയുന്ന ഉപകരണങ്ങളാണ് ആവശ്യം, ഇതിലൂടെ നിങ്ങള്‍ക്ക് വലിയ  അളവില്‍ വിശ്വാസത ആര്‍ജ്ജിക്കാനും സാധിക്കും” അദ്ദേഹം പറയുന്നു.

ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ തീര്‍ച്ചയായും അവരവരുടെ മെഷീനുകളില്‍ തന്നെയാവും സൂക്ഷിക്കുക. ഇത് മൈക്രോസോഫ്റ്റിന്റെ സെര്‍വ്വറുകളിലേക്ക് കൈമാറുകയില്ലെന്നും അവകാശപ്പെടുന്നു. വിന്‍ഡോസ് ഹലൊയെക്കൂടാതെ “പാസ്സ്പോര്‍ട്ട്” എന്നൊരു സംവിധാനവും അണിയറയില്‍ ഒരുങ്ങുന്നു. ഒരു പാസ്സ് വേര്‍ഡ് കുറേ ആളുകള്‍ ഷേയര്‍ ചെയ്ത് ഉപയോഗിക്കുന്ന ചില മേഖലകളിലാണ് പാസ്സ്പോര്‍ട്ട് സംവിധാനം ഫലപ്രദമാവുക. ആപ്പിളിന്റെ “ടച്ച് ഐഡി”യും അതിന്റെ വിശ്വാസ്യതയും ഒരു പരിധിവരെ ഈ തിരുമാനങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കാം.

എന്നാല്‍, ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുമാത്രം ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഇതിനെ പിന്തുണക്കുന്ന ഹാര്‍ഡ്-വെയറുകള്‍ (fingerprint reader, illuminated IR sensor or other biometric sensors) കൂടിയേതീരൂ. മൈക്രോസോഫ്റ്റിന്റെ ഹാര്‍ഡ് വെയര്‍ പാര്‍ട്ട്നേര്‍സ് എല്ലാം ഇതിനോടകം ഈ സംവിധാനങ്ങളെ പിന്തുണക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി.

അധികം താമസിയാതെ പേര്‍സണല്‍ കമ്പ്യൂട്ടിങ്ങ് മേഖലയിലെ ഈ വലിയൊരു മാറ്റം മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

അധിക വായനക്ക്: http://loupenow.com/technology/microsoft-windows-10-is-finally-here


Article Categories:
സാങ്കേതികം
Likes:
2

Leave a Comment

Your email address will not be published. Required fields are marked *